Times Kerala

റീയൽമീ Q2 വിന് ബിഐഎസ് അം​ഗീകരം; ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് സൂചന

 
റീയൽമീ Q2 വിന് ബിഐഎസ് അം​ഗീകരം; ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് സൂചന

മുംബൈ: ചൈനീസ് സ്മാർട്ട് ഫോൺ നി‌ർമാതക്കളായ റിയൽമീയുടെ ഏറ്റവും പുതിയ മോഡലായ റിയൽമീ Q2 വിന് ബിഐഎസ് അം​ഗീകാരം ലഭിച്ചു.  ഫോൺ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലോഞ്ചിനെ കുറിച്ച് ഇതുവരെ റിയൽമീ ഔദ്യോഗികമായി യാതൊരു വിവരവും പുറത്ത് വിട്ടിട്ടില്ല.

റിയൽമീ തങ്ങളുടെ Q2 സീരിസിലെ മൊബൈലുകൾ ഓക്ടോബറിൽ തന്നെ ചൈനയിൽ ഇറക്കിയിരുന്നു. പിന്നീട് 5ജി യായി ഉയ‌ർത്തി റിയൽമീ 7 എന്ന് പേരിൽ യുകെയിലും റിയൽമീ Q2 സീരിസ് ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേ‌ർഡ്സ് അം​ഗീകരാം ലഭിക്കുന്നത് വൈകിയതിനെ തുടർന്നാണ് ഇന്ത്യൻ വിപണിയിൽ റിയൽമീയുടെ ക്യൂ 2 സീരിസിലെ ഫോണുകൾ എത്താൻ വൈകിയത്. BIS അം​ഗീകാരം ലഭിച്ചതിനാൽ കമ്പിനി ഉടൻ തന്നെ ക്യൂ 2 സീരീസ് ഫോണുകൾ വിപണിയിൽ എത്തുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.4ജിബി 128 ജിബി വേരിയന്റും 6 ജിബി 128 ജിബി വേരിയന്റുമാണ് ക്യൂ 2 വിനുള്ളത്. ഏകദേശം 15000 രൂപയോളമാണ് ഇന്ത്യയിൽ ക്യൂ 2 വിന് വില കരുതുന്നത്. അത് കൂടാതെ ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുമിരിക്കും ഇന്ത്യയിലെ വില നിർണ്ണയം. 6.5 ഇഞ്ച് നീളമുള്ള റിയൽമീ ക്യൂ 2 വിന് ട്രിപ്പിൾ ക്യാമറയാണ് . പ്രൈമറി സെൻസറിന് 48 എംപിയും 8 എംപിയും 2 എംപിയുമായുള്ള ബാക്കി രണ്ട് ക്യാമറയാണ് ഫോണിനുള്ള പ്രത്യേകത, 5000 എംഎഎത്ത് ബാറ്റിറി ബാക്കപ്പും Realme അവകാരശപ്പെടുന്നുണ്ട്.

Related Topics

Share this story