Times Kerala

”വിവരദോഷി” ഗംഭീറിനെതിരെ ആഞ്ഞടിച്ച് അഫ്രീദി

 
”വിവരദോഷി” ഗംഭീറിനെതിരെ ആഞ്ഞടിച്ച് അഫ്രീദി

മാഞ്ചസ്റ്ററില്‍ ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം.എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

എന്നാല്‍ ഗംഭീറിന് കടുത്ത ഭാഷയിലാണ് പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി മറുപടി കൊടുത്തത്. ‘ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമുള്ള അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. വിവേകമുള്ള മനുഷ്യന്‍ പറയുന്നതാണ് ഇക്കാര്യം എന്ന് തോന്നുന്നുണ്ടോ. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ’- ഒരു വാര്‍ത്താസമ്മേളനത്തില്‍ ഗംഭീറിനെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി അഫ്രീദി പറഞ്ഞു.

Related Topics

Share this story