Times Kerala

അവതാർ ഹിൽസ് സത്യമോ?

 
അവതാർ ഹിൽസ് സത്യമോ?

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ എന്ന സിനിമ , ചലച്ചിത്ര പ്രേമികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ല. ഇതേ പേരുള്ള ലോക ശ്രദ്ധയാകർഷിക്കുന്ന പർവ്വത നിരകളാണ് ചൈനയിൽ സ്ഥിതി ചെയ്യുന്ന അവതാർ പർവ്വത നിരകൾ . ഇവയുൾപ്പെടുന്ന ഷാങ്ജിയജേയ് നാഷണൽ ഫോറസ്ററ് പാർക്ക് ചൈനയിലെ തന്നെ കണ്ടിരിക്കേണ്ട ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ്. ഈ നിബിഡ വനം, കുത്തനെ ഉയർന്നു നിൽക്കുന്ന ചുണ്ണാമ്പു കല്ലുകൾ എന്ന തോന്നിപ്പിക്കുന്ന പല സ്തംഭങ്ങളായി വിഭജിക്കപെട്ടിരിക്കുന്നു . ഇവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന സസ്യജാലങ്ങളുമാണ് പാർക്കിന്റെ പ്രധാന സവിശേഷത.
1982 ൽ ചൈനയിലെ ആദ്യത്തെ നാഷണൽ പാർക്ക് ആയി അംഗീകരിക്കപ്പെട്ട ഷാങ്ജിയജേയ് പാർക്കിനു 4810 ഹെക്ടർ വിസ്തൃതിയുണ്ട്. ഹുനാൻ പ്രവിശ്യയിലുള്ള ഈ നാഷണൽ പാർക്ക് ആണ് യുനെസ്ക്കോ അംഗീകരിച്ചിട്ടുള്ള ചൈനയിലെ ആദ്യത്തെ ലോക പൈതൃക ഇടം. മഞ്ഞ് കാലത്ത് മഞ്ഞുകട്ടകൾ ഒരുമിച്ചു ചേരുകയും അവയിൽ ചെടികൾ വളർന്ന് പന്തലിക്കുകയും ചെയ്താണ് ഇത്തരം തൂണുകൾ രൂപം കൊള്ളുന്നത്. ഇവ ചൈനയിലെ പുരാതനപെയിന്റിങ്ങുകളിൽ കാണാവുന്നതാണ്. പാർക്കിലെ 1080 മീറ്റർ നീളമുള്ള തൂണിനെ ഔദ്യോഗികമായി “അവതാർ ഹല്ലേലുയഹ് മൗണ്ടൈൻ” എന്നാണ് അവതാർ സിനിമയ്ക്കുള്ള ബഹുമതിയെന്നോണം നാമകരണം ചെയ്തിരിക്കുന്നത്.

Related Topics

Share this story