Times Kerala

സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ

 
സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ

തലശ്ശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സോജിത്ത്, അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.സിപിഎമ്മിൽ നിന്ന് അകന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതുമാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്ന് നസീർ മൊഴി നൽകിയിരുന്നു.പ്രഫഷണൽ രീതിയിൽ പരിശീലനം നടത്തിയ സംഘമാണ് നസീറിനു നേരെ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. നെഞ്ചിൽ കുത്താനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണു നസീറിന്റെ കൈക്ക് പരുക്കേറ്റത്. ഇരുമ്പുവടി കൊണ്ടു തലയുടെ മർമ്മ ഭാഗത്താണ് മർദിച്ചത്. വയറിനേറ്റ കുത്ത് ആഴത്തിലുള്ളതാണ്. ആക്രമിക്കുന്നതിനിടയിൽ കുതറിയോടിയതിനാലാണ് ആന്തരികാവയവങ്ങൾക്കു പരിക്കേൽക്കാത്തത്. വീണുകിടന്ന നസീറിന്റെ ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയും ചെയ്തു.

Related Topics

Share this story