Times Kerala

വ്യോമാക്രമണത്തിന് മഴമേഘങ്ങള്‍ ഗുണകരമാകും; മോദിയെ പിന്തുണച്ച് കരസേനാ മേധാവി

 
വ്യോമാക്രമണത്തിന് മഴമേഘങ്ങള്‍ ഗുണകരമാകും; മോദിയെ പിന്തുണച്ച് കരസേനാ മേധാവി

കണ്ണൂര്‍: മോദിയുടെ വിവാദമായ വ്യോമാക്രമണത്തെ സംബന്ധിച്ചുള്ള പ്രസ്താവനയെ പിന്തുണച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന മോദിയുടെ പ്രസ്താവനയാണ് അദ്ദേഹം ശരിവച്ചത്. മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്ന് രക്ഷപ്പെടാനാകും. കാര്‍മേഘങ്ങള്‍ക്കിടയില്‍ പെടുന്ന യുദ്ധവിമാനങ്ങളെ കണ്ടെത്താന്‍ കഴിയാത്ത റഡാറുകളും ഉണ്ടെന്ന് റാവത്ത് പറഞ്ഞു. ഇത് റഡാറുകളുടെ സാങ്കേതിക വിദ്യ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വേറെയും തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ട് എന്ന വിവരമുണ്ട്. ബാലാക്കോട്ടെ കേന്ദ്രത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് അക്രമം ഉണ്ടായതു കൊണ്ടാണ് അവിടെ മാത്രം പ്രത്യാക്രമണം നടത്തിയത്. സാങ്കേതിക മികവ് സൈന്യം തുടര്‍ച്ചയായി വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരില്‍ പറഞ്ഞു.

Related Topics

Share this story