Times Kerala

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന; പ്രവാസികളെ ദുരിതത്തിൽ

 
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന; പ്രവാസികളെ ദുരിതത്തിൽ

ദുബായ്: പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന. സാധാരണ നിരക്കില്‍ നിന്ന് മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നു.പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതും ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കും.ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും കൂടാനാണ് സാധ്യത. എയര്‍ഇന്ത്യ എക്സ്‍പ്രസില്‍ ഇപ്പോള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Related Topics

Share this story