Times Kerala

ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് പിന്മാറി

 
ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് പിന്മാറി

 

ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് പിന്മാറി. കുടുംബപരമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സ്റ്റാർക്കിൻ്റെ പിന്മാറ്റം. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം അറിയിച്ചത്.ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 11 റൺസിന് വിജയിച്ചിരുന്നു. ഏകദിന പരമ്പര 1-2ന് ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു.

കുടുംബത്തിലെ ഒരു അംഗത്തിന് അസുഖം ബാധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് സ്റ്റാർക്ക് ടീം വിട്ടതെന്നാണ് സൂചന. രണ്ടാം ടി-20ക്കായി കാൻബറയിൽ നിന്ന് സിഡ്നിയിലെത്തിയ താരം അവിടെ നിന്നാണ് ബയോബബിളിൽ നിന്ന് പുറത്തുകടന്ന് നാട്ടിലേക്ക് പോകുന്നത്. “കുടുംബത്തെക്കാൾ പ്രാധ്യാന്യമുള്ള മറ്റൊന്നും ഇല്ല. സ്റ്റാർക്കിൻ്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. നിങ്ങൾ അദ്ദേഹത്തിനു സമയം നൽകും. എപ്പോൾ ടീമിലേക്ക് വരണമെന്ന് അദ്ദേഹത്തിന് തോന്നുന്നുവോ അപ്പോൾ അദ്ദേഹത്തിനു സ്വാഗതം.”- പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു.

Related Topics

Share this story