Times Kerala

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം :തദ്ദേശസ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായികലാശക്കൊട്ടിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ചാൽ സ്ഥാനാർത്ഥികൾക്കെതിരെ നടപടി മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങി അഞ്ചുജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.  ഇന്ന് ആറുമണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി.

Related Topics

Share this story