Times Kerala

സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് :പിണറായി വിജയന്‍

 
സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് :പിണറായി വിജയന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു . കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും ഇടപെടൽ നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതു മുന്നണിയുടെ വെബ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സര്‍ക്കാരിനെതിര കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവര്‍ തമ്മിലില്ല. യു.ഡി.എഫ് നേതാക്കളിലൊരാള്‍പോലും ബി.ജെ.പിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവര്‍.” പിണറായി വിജയൻ കൂട്ടി ചേർത്തു .

Related Topics

Share this story