Times Kerala

വൺ മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു ‘ജാക്ക് ആൻഡ് ജില്ലി’ലെ ആദ്യ ഗാനം.!

 
വൺ മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു ‘ജാക്ക് ആൻഡ് ജില്ലി’ലെ ആദ്യ ഗാനം.!

സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബിൽ ഹിറ്റാകുന്നു. ഗാനം ഒരു മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. മഞ്ജു ആലപിക്കുന്ന കിം കിം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്.

മഞ്ജു വാര്യർ , കാളിദാസ് ജയറാം, സൗബിൻ ഷഹീർ, എസ്തർ അനിൽ, അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് സന്തോഷ് ശിവൻ മലയാളം സിനിമ സംവിധാനം ചെയ്യുന്നത്. അനന്ത ഭദ്രമായിരുന്നു സന്തോഷ് ശിവൻ അവസാനമായി സംവിധാനം നിർവഹിക്കുകയുണ്ടായ ചിത്രം.

Related Topics

Share this story