Times Kerala

അഞ്ച് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

 
അഞ്ച് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

കോഴിക്കോട്: അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസര്‍കോട് കുമ്പള സ്വദേശികളായ ജലാല്‍ മന്‍സില്‍ ജലാല്‍, ബത്തേരി വീട്ടില്‍ ഉമ്മര്‍ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും, ഇവരുടെ കൈവശമുണ്ടായിരുന്ന 7.100 കിലോ ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ക്ക് കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.

Related Topics

Share this story