Times Kerala

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് : മാറിയ രാഷ്ട്രീയ സ്ഥിതിഗതികളുടെ സൂചന

 
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് : മാറിയ രാഷ്ട്രീയ സ്ഥിതിഗതികളുടെ സൂചന

 

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെ സൂചിപ്പിക്കുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം മഹാരാഷ്ട്രയിലെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നേടിയത്. നാല് സീറ്റുകള്‍ മഹാ അഖാഡി സഖ്യം തൂത്തുവാരിയപ്പോള്‍ രണ്ട് സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയം ഉണ്ടായുള്ളൂ.

ഇത് സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമാണെന്നും ശരത് പവാര്‍ അഭിപ്രായപ്പെട്ടു . സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ അമ്രിഷ് പട്ടേലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് വലിയ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ശരത് പവാര്‍  കൂട്ടിച്ചേര്‍ത്തു.

 

Related Topics

Share this story