Times Kerala

യുപിയിലെ ‘ലൗ ജിഹാദി’നെതിരായ നിയമം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

 
യുപിയിലെ ‘ലൗ ജിഹാദി’നെതിരായ നിയമം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് യുപിയില്‍ ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ഒന്ന് മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തില്‍ പറയുന്നു.

Related Topics

Share this story