Times Kerala

എ.ടി.എമ്മിൽ അണലി; പണം പിൻവലിക്കാൻ എത്തിയവർ ഭയന്നോടി

 
എ.ടി.എമ്മിൽ അണലി; പണം പിൻവലിക്കാൻ എത്തിയവർ ഭയന്നോടി

കൊടുങ്ങല്ലൂർ: പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയവർ ഭയന്നുവിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എ.ടി.എമ്മിലാണ് അണലിയെ കണ്ട് ആളുകൾ ഞെട്ടിയത്. എടിഎം മെഷീനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു അണലി. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ ഫിലിപ്പ് കൊറ്റനല്ലൂർ എത്തി പാമ്പിനെ പിടികൂടി. മെഷീനകത്ത് കുടുങ്ങിയ പാമ്പിനെ പി.വി.സി പൈപ്പ് ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.

Related Topics

Share this story