Times Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ;കോവിഡ് ബാധിച്ചവർക്കുള്ള  തപാൽ വോട്ട് ഇന്ന് ആരംഭിക്കും

 
തദ്ദേശ തിരഞ്ഞെടുപ്പ് ;കോവിഡ് ബാധിച്ചവർക്കുള്ള  തപാൽ വോട്ട് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: കോവിഡ് ബാധിച്ചവർക്കുള്ള  തപാൽ വോട്ട് ഇന്ന് ആരംഭിക്കും.  അഞ്ച് ജില്ലകളിലേക്കുള്ള തപാൽ വോട്ടെടുപ്പാണ് ആരംഭിക്കുന്നത് .

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്.

സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.  ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ടെടുക്കാൻ  എത്തുന്നത് .

Related Topics

Share this story