Times Kerala

‘യെസ് പ്രീമിയ’ പദ്ധതി സജീവമാക്കി യെസ് ബാങ്ക്

 
‘യെസ് പ്രീമിയ’ പദ്ധതി സജീവമാക്കി യെസ് ബാങ്ക്

കൊച്ചി: ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന യെസ് ബാങ്കിന്റെ പ്രീമിയം ബാങ്കിംഗ് പദ്ധതി ‘യെസ് പ്രീമിയ’ വീണ്ടും സജീവമാക്കുന്നു.

വിവിധ മേഖലയിലുള്ളവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള അനുയോജ്യമായ ധനകാര്യ-ബാങ്കിംഗ് സൊലൂഷന്‍ വ്യക്തിഗതമായി നല്‍കുന്നതിനു വളരെ ശ്രദ്ധയോടെ തയാറാക്കിയിട്ടുള്ളതാണ് ‘യെസ് പ്രീമിയ’ ബാങ്കിംഗ് പദ്ധതി.

‘ട്രൂലി യുവേഴ്‌സ് വീക്ക്’ എന്ന പേരിട്ടിരിക്കുന്ന പരിപാടി 2020 ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ ബാങ്കിന്റെ ശാഖകളിലൂടെ മെച്ചപ്പെടുത്തിയ ഈ ബാങ്കിംഗ് പദ്ധതിക്കു തുടക്കം കുറിക്കും. ഇതിനായി നിരവധി ഉപഭോക്തൃകേന്ദ്രീകൃത പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ ഡീലര്‍മാര്‍, ബാങ്ക്വഷ്വറന്‍സ് പങ്കാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍, അഭിരുചികള്‍, ആവശ്യങ്ങള്‍, മുന്‍ഗണനകള്‍ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ടുള്ള ബാങ്കിംഗ് സൊലൂഷന്‍സ് നല്‍കുവാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് യെസ് പ്രീമിയത്തിനു തുടക്കം കുറിച്ചുകൊണ്ട് യെസ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഗ്ലോബല്‍ തലവന്‍ രാജന്‍ പെന്റല്‍ പറഞ്ഞു.

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അവരുടെ ബിസിനസ് പുനരാരംഭിക്കുവാനായി വേള്‍ഡ്‌ലൈനുമായി സഹകരിച്ച് യെസ് ബാങ്ക് അടുത്തയിടെ എസ്എംഎസ് പേ സംവിധാനം ആരംഭിച്ചിരുന്നു. ഇടപാടുകാരില്‍നിന്ന് സമ്പര്‍ക്കരഹിതമായി വിദൂരത്തുള്ള പേമെന്റുകള്‍ സ്വീകരിക്കുവാന്‍ ഇതു വ്യാപാരികളെ പ്രാപ്തമാക്കുന്നു. പുറമേ ബാങ്ക് പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് ‘യെസ് ഓണ്‍ലൈന്‍’ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Related Topics

Share this story