Times Kerala

പൊളിയാത്ത റോഡിന്, പൊളിയാത്ത പാലത്തിന്, പൊളി വികസനത്തിന്; അര്‍ജുന്‍ അശോകന്‍ ചിത്രം ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡിന്റെ’ പോസ്റ്റർ പുറത്തുവിട്ടു.!

 
പൊളിയാത്ത റോഡിന്, പൊളിയാത്ത പാലത്തിന്, പൊളി വികസനത്തിന്; അര്‍ജുന്‍ അശോകന്‍ ചിത്രം ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡിന്റെ’ പോസ്റ്റർ പുറത്തുവിട്ടു.!

ബോബന്‍ ആൻഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ .ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഈ ഇലക്ഷന്‍ കാലത്ത് ശ്രദ്ധപിടിച്ച് പറ്റുന്നത്.

അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Related Topics

Share this story