Times Kerala

ക​ട​ലു​ണ്ടിയിൽ ‘നഗ്ന മനുഷ്യൻ’.! ദൃശ്യങ്ങൾ പതിഞ്ഞത് പരിസരത്തെ സി.​സി.​ടി.​വി ക്യാമറകളിൽ; അന്വേഷണം

 
ക​ട​ലു​ണ്ടിയിൽ ‘നഗ്ന മനുഷ്യൻ’.! ദൃശ്യങ്ങൾ പതിഞ്ഞത് പരിസരത്തെ സി.​സി.​ടി.​വി ക്യാമറകളിൽ; അന്വേഷണം

ക​ട​ലു​ണ്ടി: ക​ട​ലു​ണ്ടി വാ​ക്ക​ട​വ് മേ​ഖ​ല​യി​ൽ ന​ഗ്​​ന മ​നു​ഷ്യൻ. ഇക്കഴിഞ്ഞ 29ന് ​പുലർച്ചെയാണ് പരിസരത്തെ പല സി.​സി.​ടി.​വി ക്യാമറകളിലും പൂ​ർ​ണ​ന​ഗ്​​ന​നാ​യ അ​പ​രി​ചി​ത​ന്റെ ദൃശങ്ങൾ പതിഞ്ഞത്. വാ​ക്ക​ട​വ്-​റെ​യി​ൽ​വേ ഗേ​റ്റ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്നതായാണ് ദൃശ്യങ്ങൾ. അതേസമയം, ഇയാൾ പ്ര​ദേ​ശ​ത്തോ പ​രി​സ​ര​ങ്ങ​ളി​ലോ ഉ​ള്ള​യാ​ള​ല്ലെന്നാണ് റിപ്പോർട്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് വാ​ക്ക​ട​വ് റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫ​റോ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി നൽകിയിട്ടുണ്ട്. മേ​ഖ​ല​യി​ൽ ക​ട​ൽ​ത്തീ​രം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും സാമൂഹ്യ വിരുദ്ധരും രാത്രികാലങ്ങളിൽ തമ്പടിക്കുന്നതായും നാട്ടുകാർ പറയുന്നു.

Related Topics

Share this story