Times Kerala

കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥിയുടെ വീട്ടിൽ ചാരായം വാറ്റ്: ഭർത്താവ് പിടിയിൽ

 
കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥിയുടെ വീട്ടിൽ ചാരായം വാറ്റ്: ഭർത്താവ് പിടിയിൽ

കൂ​ത്താ​ട്ടു​കു​ളം: കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഭർത്താവ് അറസ്റ്റിൽ. ഇ​ട​യാ​ർ പീ​ടി​ക​പ്പ​ടി​ക്ക്​ സ​മീ​പം ക​ര​കു​ഴു​പ്പി​ള്ളി​ൽ കെ.​എ. സ്ക​റി​യ​യാ​ണ് (57) അ​റ​സ്​​റ്റി​ലാ​യ​ത്. സ്ക​റി​യ​യു​ടെ ഭാ​ര്യ മേ​രി കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 24ാം ഡി​വി​ഷ​നി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​ണ്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പി​റ​വം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ പിടികൂടിയത്.പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ചാ​ൾ​സ് ക്ലാ​ർ​വി​ൻ, സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ന്മേ​ഷ്, ജ​യ​ദേ​വ​ൻ, വി​നോ​ദ്, ഹ​രി​ദാ​സ്, ജി​ഷ്ണു, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ടി.​കെ. സൗ​മ്യ എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related Topics

Share this story