Times Kerala

120 കിലോ കഞ്ചാവുമായി യുവതി അടക്കം നാലു പേർ പിടിയിൽ

 
120 കിലോ കഞ്ചാവുമായി യുവതി അടക്കം നാലു പേർ പിടിയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ 120 കിലോ കഞ്ചാവുമായി നാലു പേർ പിടിയിലായി. ദൊനബന്ദ ചെക്ക് പോസ്റ്റില്‍ രണ്ട് കാറുകളിൽ നിന്നായാണ് ഇത്രയധികം കഞ്ചാവ് അധികൃതർ പിടിച്ചെടുത്തത്. രണ്ട് കാറുകളിലായി പ്രതികൾ വിശാഖപട്ടണം ജില്ലയിലെ നർസിപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു. കഞ്ചാവ്, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Topics

Share this story