Times Kerala

വിമത സ്ഥാനാര്‍ത്ഥിയായ സഹോദരനോട്‌ സംസാരിച്ചു; സജീവ പ്രവർത്തകനെ പുറത്താക്കി കോൺഗ്രസ്

 
വിമത സ്ഥാനാര്‍ത്ഥിയായ സഹോദരനോട്‌ സംസാരിച്ചു; സജീവ പ്രവർത്തകനെ പുറത്താക്കി കോൺഗ്രസ്

കണ്ണൂർ: സ്വന്ത സഹോദരന്‍ കൂടിയായ വിമതസ്‌ഥാനാര്‍ഥിയോടു സംസാരിച്ചതിന്റെ പേരില്‍ സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ പുറത്താക്കി കണ്ണൂർ ഡിസിസി. സജീവ കോൺഗ്രസ് പ്രവർത്തകനും തളിപ്പറമ്പ്‌ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി ഡയറക്‌ടറുമായ പൊട്യാമ്പി ദാമോദരനെയാണ് പുറത്താക്കിയത്.നഗരസഭയിലെ പൂക്കോത്ത്‌തെരുവ്‌ ഡിവിഷന്‍ സ്‌ഥാനാര്‍ഥിയായ പൊട്യാമ്പി രാഘവനു പുറകിലായി മൂത്തസഹോദരന്‍ നടന്നുപോകുന്നത്‌ ആരോ മൊബൈലില്‍ പകര്‍ത്തി സായാഹ്നഹ്‌നപത്രത്തിനു നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടി.വിമതശല്യം നേരിടാന്‍ ചോദിച്ചവര്‍ക്കെല്ലാം ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറിപദം നല്‍കിയാണ്‌ ഇവിടെ ജില്ലാനേതൃത്വം ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. 51 അംഗ ബ്ലോക്ക്‌ കമ്മറ്റിയില്‍ 49 പേര്‍ക്കും ഇങ്ങനെ സ്‌ഥാനമാനങ്ങളായി. മൂന്ന്‌ വാര്‍ഡുകളില്‍ റിബല്‍ സ്‌ഥാനാര്‍ഥികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണിത്‌. രാഘവനെക്കൂടാതെ ടി.ടി. മാധവന്‍, അഡ്വ. എം. വിനോദ്‌ രാഘവന്‍ എന്നീ വിമത സ്‌ഥാനാര്‍ഥികളെയും നേതൃത്വം പുറത്താക്കിയിരുന്നു.

Related Topics

Share this story