Times Kerala

കറുത്ത് തടിച്ച നിന്നെ, എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ..;ദുരനുഭവം പങ്കുവെച്ച് മഞ്ജു സുനിച്ചൻ

 
കറുത്ത് തടിച്ച നിന്നെ, എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ..;ദുരനുഭവം പങ്കുവെച്ച് മഞ്ജു സുനിച്ചൻ

ബിഗ് ബോസി’ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു സുനിച്ചൻ. ഇപ്പോളിതാ നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് മഞ്ജു ഈ കാര്യം വെളിപ്പെടുത്തിയത്.

ഒരു സീരിയലിന്റെ ചർച്ചകൾ നടന്നു കൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവിൽ നിന്ന് അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നത്.എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാൻ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കുന്നതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. എന്തിനാണ് അങ്ങനെ ഒരു കാരണം എന്ന് ഞാൻ തിരിച്ചു ചോദിച്ചു.

മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ എന്നാണു അയാൾ തിരിച്ചു ചോദിച്ചത്.

Related Topics

Share this story