Times Kerala

റെക്കോഡ് നേട്ടവുമായി വിജയ് ചിത്രം ‘മാസ്റ്ററിന്റെ ടീസർ.!

 
റെക്കോഡ് നേട്ടവുമായി വിജയ് ചിത്രം ‘മാസ്റ്ററിന്റെ ടീസർ.!

റെക്കോഡ് നേട്ടവുമായി വിജയ് ചിത്രം ‘മാസ്റ്ററിന്റെ ടീസർ. നവംബർ 14- ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യൺ വ്യൂ ആണ് ലഭിച്ചത്.ചുരുങ്ങിയ സമയത്തിനുള്ളിലാണ് 40 മില്യൺ ‍‌ എന്ന നേട്ടം സ്വന്തമാക്കിയത്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്.മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Topics

Share this story