Times Kerala

നിഷില്‍ സൗജന്യ കേള്‍വി/ആശയവിനിമയ പരിശോധനകള്‍

 
നിഷില്‍ സൗജന്യ കേള്‍വി/ആശയവിനിമയ പരിശോധനകള്‍

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഡിസംബര്‍ 1 മുതല്‍ 4 വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ ശ്രവണ/ആശയവിനിമയ (സംസാരം/ഭാഷ) പരിശോധനകള്‍ നടത്തുന്നു. പരിശോധനകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ 0471 2944622/627 ബന്ധപ്പെടാവുന്നതാണ്.

Related Topics

Share this story