Times Kerala

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി’ൽ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാന്‍, മലയാളത്തില്‍ മോഹന്‍ലാല്‍?

 
രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി’ൽ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാന്‍, മലയാളത്തില്‍ മോഹന്‍ലാല്‍?

എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’.
രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും മലയാളത്തില്‍ നിന്ന് മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥിവേഷങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

എന്നാല്‍ മറിച്ച് രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ ശബ്ദസാന്നിദ്ധ്യമായിരിക്കും ആമിറും ലാലും അടക്കമുള്ള താരങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Topics

Share this story