Times Kerala

”ജാക്ക് ഡാനിയൽ” ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

 
”ജാക്ക് ഡാനിയൽ” ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

ദിലീപും തമിഴ് നടൻ അർജുനും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി. എസ്.എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് ചിത്രം സ്പീഡിന് ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയിൻ ആണ്. അഞ്ജു കുര്യൻ ആണ് ചിത്രത്തിലെ നായിക. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story