Times Kerala

കോട്ടയത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം

 
കോട്ടയത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം

കോട്ടയം: വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ‍ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ‍ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18നു രാവിലെ എട്ടിന് ഗ്യാസ് കുറ്റി മാറ്റുമ്ബോഴാണ് അപകടം. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ തീ പടരുകയായിരുനു. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ചു. ഉടന്‍ രണ്ട് പേരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.തുടർന്ന് ചികിത്സയിലിരിക്കെ സെബിന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാര്‍ പാലയ്ക്കീല്‍ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങള്‍: അനു, എബിന്‍.

Related Topics

Share this story