ഭർത്താവിന്റെ അവിഹിത ബന്ധം കയ്യോടെ പിടികൂടിയ ഭാര്യ ഭർത്താവിനെ പിടിച്ചുകെട്ടി കൂട്ടിലടച്ച് നദിയിൽ ഒഴുക്കി. നദിയിൽ മുങ്ങിത്താണ യുവാവിനെ പിന്നീട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിലാണ് സംഭവം. കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ മുള കൊണ്ട് തയാറാക്കിയ കൂട്ടിലേക്ക് കയ്യും കാലും കെട്ടിയ ഭർത്താവിനെ ഇരുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നു പേരുടെ സഹായത്തോടെയാണ് ഭാര്യ ഈ കടുംകൈ ചെയ്തത്. അതേസമയം, അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലാണ് ഭാര്യ വഞ്ചിച്ച ഭർത്താവിനോട് പക വീട്ടിയത്.
ഭർത്താവിന് അവിഹിത ബന്ധം, കയ്യോടെ പിടികൂടി കൂട്ടിലടച്ച് നദിയിൽ ഒഴുക്കി ഭാര്യ.!
You might also like
Comments are closed.