പ്രേഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഒരു കുഞ്ഞു അതിഥി കൂടി എത്തിയ സന്തോഷം നിറഞ്ഞ വാർത്തകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ പേളി പ്രെഗ്നൻസിയെ കുറിച്ച് തുറന്നു പറയുകയാണ്.
കോവിഡ് കാലമായതിനാൽ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കൊണ്ടാണ് നിർണ്ണയിച്ചത്. ടെസ്റ്റിലെ ഫലം കണ്ട് പേളി ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ശ്രീനിഷിനെ കാണിച്ചു. ഗർഭിണിയാണ് എന്ന് തന്നെയാണ് ഫലം കാണിക്കുന്നതെന്ന് ശ്രീനിഷ് ആണ് ബോധ്യപ്പെടുത്തിയത്. എന്നിട്ടും ശ്രീനിഷിന്റെ സഹോദരിക്കും പേളിയുടെ കസിൻ സഹോദരിക്കും അയച്ചു നൽകി.
പിന്നെയാണ് അച്ഛനെയും അമ്മയെയും അറിയിച്ചത്. അമ്മയാവട്ടെ ഓടിച്ചാടിയുള്ള പേളിയുടെ നടപ്പൊന്നു കുറയ്ക്കണമെന്നായി. സന്തോഷവും അത്ഭുതവുമായിരുന്നു അനുജത്തി റേച്ചലിന്റെ പ്രതികരണം .
Comments are closed.