Times Kerala

ചീരുവിന്റെ മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല, അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു പലപ്പോഴും വിശ്വസിച്ചിരുന്നത്..;ദീപ്തി സതി

 
ചീരുവിന്റെ മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല, അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു പലപ്പോഴും വിശ്വസിച്ചിരുന്നത്..;ദീപ്തി സതി

സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു തെന്നിന്ത്യൻ നടൻ ചിരഞ്ജീവി സർജയുടേത്.ഇപ്പോഴിതാ ചീരുവിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടി ദീപ്തി സതി.ചിരുവിന്റെ അവാസന സിനിമകളിലൊന്നായ രാജമാർത്തണ്ഡയിൽ ദീപ്തി സതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ദീപ്തി ചീരുവിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്.

രാജമാർത്താണ്ഡയുൾപ്പടെയുള്ള സിനിമകൾ ബാക്കി വെച്ചായിരുന്നു ചിരു പോയത്. ഫെബ്രുവരി വരെ ചിരുവിനൊപ്പം പ്രവർത്തിച്ചിരുന്നു. ആ സമയം വരെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരുന്നു. ചീരുവിന്റെ മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല. അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു പലപ്പോഴും വിശ്വസിച്ചിരുന്നത്. ഈ ദുഃഖം പെട്ടന്ന് ഒന്നും മാറില്ല ദീപ്തി പറയുന്നു.

Related Topics

Share this story