Times Kerala

മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, കാമുകന്‍ തന്നെ കൊന്നുകുഴിച്ച് മൂടി; ദാരുണാന്ത്യം ഗർഭിണിയായ യുവതിക്ക്

 
മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, കാമുകന്‍ തന്നെ കൊന്നുകുഴിച്ച് മൂടി; ദാരുണാന്ത്യം ഗർഭിണിയായ യുവതിക്ക്

ഗുജറാത്ത്: ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം. കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ യുവാവതിയുടെ പിതാവിന്റെ ഫാമിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനായ യുവാവിനൊപ്പം പോയ രശ്മി കട്ടാരിയ എന്ന യുവിതയാണ് ഒടുവിൽ കാമുകന്റെ കൈകൊണ്ടു തന്നെ ദാരുണമായി കൊല്ലപ്പെട്ടത്.നേരത്തെ രശ്മിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് കാമുകനായ ചിരാഗിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രശ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം പിതാവിന്റെ ഫാമിൽ കുഴിച്ചിടുകയായിരുന്നു. രശ്മിയും ചിരാഗും താമസിക്കുന്ന വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ഫാം. കൊല്ലപ്പെടുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു യുവതി.ചിരാഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫാമിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് രശ്മിയും ചിരാഗിന്റെ ആദ്യ ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. അതിനാൽ തന്നെ ചിരാഗിന്റെ ആദ്യ ഭാര്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Topics

Share this story