ബെയ്ജിംഗ്: ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ വെസ്റ്റ് ലേക് ഡിസ്ട്രിക്ടിൽ ഒരു കച്ചവട സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 55 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തെത്തുടർന്നു തീ ആളിക്കത്തി. സമീപത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 12 പേരുടെ നില ഗുരുതരമാണ്.
Also Read