Times Kerala

ശ​നി​യാ​ഴ്​​ച മോ​ഷ​ണം​പോ​യ നാ​ല​ര പ​വന്റെ താ​ലി​മാ​ല ചൊ​വ്വാ​ഴ്​​ച വീ​ട്ടു​വ​രാ​ന്ത​യി​ൽ.!

 
ശ​നി​യാ​ഴ്​​ച  മോ​ഷ​ണം​പോ​യ നാ​ല​ര പ​വന്റെ താ​ലി​മാ​ല ചൊ​വ്വാ​ഴ്​​ച വീ​ട്ടു​വ​രാ​ന്ത​യി​ൽ.!

ന്യൂ ​മാ​ഹി: ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച വീട്ടിൽ നിന്നും മോ​ഷ​ണം​പോ​യ നാ​ല​ര പവൻ തൂക്കം വരുന്ന താ​ലി​മാ​ല ചൊ​വ്വാ​ഴ്​​ച അതെ വീടിന്റെ വരാന്തയിൽ നിന്നും കണ്ടെത്തി. ന്യൂ ​മാ​ഹി എ​ട​ന്നൂ​ർ ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന​ടു​ത്ത ആ​ത്മേ​യ​ത്തി​ൽ ഷി​ബി​ല​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ന​ഷ്​​ട​പ്പെ​ട്ട​തും തുടർന്ന് ചെവ്വാഴ്ച വീടിന്റെ വരാന്തയിൽ നിന്നും കണ്ടെത്തിയതും. ഒപ്പം നഷ്ടമായ മൊബൈൽ ഫോണും തിരികെ കിട്ടിയത്. കി​ട​പ്പു​മു​റി​യി​ലെ മേ​ശ വ​ലി​പ്പി​ൽ മാ​ല അ​ഴി​ച്ചു​വെ​ച്ച് വാ​തി​ൽ അ​ട​ച്ച്​ വീ​ട്ട​മ്മ പ്ര​ഭാ​ത സ​വാ​രി​ക്ക് പോകുകയായിരുന്നു, തുടർന്ന് വീട്ടിൽ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മാ​ല ന​ഷ്​​ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ വ​രാ​ന്ത​യി​ൽ മാ​ല കാ​ണു​ക​യാ​യി​രു​ന്നു.

Related Topics

Share this story