Times Kerala

ക്ഷേത്രത്തിനുള്ളില്‍ ചുംബനരംഗം ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തി..;നെറ്റ്ഫ്‌ളിക്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

 
ക്ഷേത്രത്തിനുള്ളില്‍ ചുംബനരംഗം ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തി..;നെറ്റ്ഫ്‌ളിക്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ക്ഷേത്രത്തിനുള്ളില്‍ ചുംബനരംഗം ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മീര നായര്‍ സംവിധാനം ചെയ്യുന്ന ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരിസിലെ രംഗം ചിത്രീകരിച്ചതിനാണ് നടപടി. മഹേശ്വര്‍ ക്ഷേത്രത്തില്‍ വെച്ച് മുസ്ലിം യുവാവും ഹിന്ദു യുവതിയും ചുംബിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.മതവികാരം വ്രണപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി എന്നും ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

ഇന്ത്യന്‍ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് മീര നായരുടെ വെബ് സീരിസ്.

Related Topics

Share this story