Times Kerala

ഇവന്റ് കമ്പനിയുടെ മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ട ബലാത്സന്ഗത്തിന് ഇരയാക്കി; രണ്ടു പേർ അറസ്റ്റിൽ

 
ഇവന്റ് കമ്പനിയുടെ മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ട ബലാത്സന്ഗത്തിന് ഇരയാക്കി; രണ്ടു പേർ അറസ്റ്റിൽ

മുംബൈ: ഇവന്റ് കമ്പനിയുടെ മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ട ബലാത്സന്ഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് ദാബ ഉടമകളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ആസ്ഥാനമായുള്ള ഇവന്റ് കമ്പനിയുടെ മാനേജരായ യുവതിയാണ് പീഡനത്തിന് ഇരയായത്. 57 കാരനായ മിക്കി മേത്ത, 46 കാരനായ നവീൻ ദ്വാർ എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ലജ്പത് നഗർ, സാകേത് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇവർ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്. ഇക്കഴിഞ്ഞ നവംബർ 18,19 തീയതികളിൽ താൻ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മേത്തയെയും അദ്ദേഹത്തിന്‍റെ സുഹൃത്തായ ദ്വാരിനെയും കണ്ടിരുന്നെന്നും, അതിന് ശേഷം കൊണാട്ട് പ്ലേസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് മടങ്ങുന്ന വഴി ദ്വാർ തന്നോട് മോശമായി പെരുമാറാൻ തുടങ്ങി.ഇതിന് ശേഷം ഹോട്ടൽ മുറിയിൽ എത്തിയ മേത്ത തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Related Topics

Share this story