Times Kerala

കൊല്ലത്ത് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായത് പൂയപ്പള്ളി സ്വദേശിയായ 24കാരൻ

 
കൊല്ലത്ത് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ; പിടിയിലായത് പൂയപ്പള്ളി സ്വദേശിയായ 24കാരൻ

കൊല്ലം: ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ.പൂയപ്പള്ളി സ്വദേശിയായ ഇരുപത്തിനാലുകാരനാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. സമാനമായ കേസില്‍ കടയ്ക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ആറുമാസത്തോളമായി ഒളിവിലായിരുന്ന പൂയപ്പള്ളി സ്വദേശി ആഷിക്കാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂെട പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ അസറുദ്ദീൻ, അഫ്സൽ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Related Topics

Share this story