Times Kerala

പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്, ലൊക്കേഷനിൽ ഒരിത്തിരി സമയം ഒഴിവു കിട്ടിയാൽ പോലും വെറുതെ ഇരിക്കില്ല, നടത്തവും വ്യായാമവുമൊക്കെ തന്നെ..;സൂര്യ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഉർവശി

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോളിതാ നെടുമാരൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സൂര്യ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് ഉർവശി.ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. കഥാപാത്രത്തിനായുളള സൂര്യയുടെ സമർപ്പണം അത്ഭുതകരമായിരുന്നുവെന്നും ഉർവശി പറഞ്ഞു.

ഉർവശിയുടെ വാക്കുകൾ

ഈ സിനിമയുടെ സമയത്ത് തന്നെ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം ചെയ്യും. ലൊക്കേഷനിൽ ഒരിത്തിരി സമയം ഒഴിവു കിട്ടിയാൽ പോലും വെറുതെ ഇരിക്കില്ല. നടത്തവും വ്യായാമവുമൊക്കെ തന്നെ ഉർവശി പറഞ്ഞു.

Related Topics

Share this story