Times Kerala

മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും ഒന്നിക്കുന്നു..;ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.!

 
മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും ഒന്നിക്കുന്നു..;ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.!

 

മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘അണ്‍ലോക്ക്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ചിത്രമാണ് അണ്‍ലോക്ക്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മംമ്തയും ചെമ്പന്‍ വിനോദും മുഖാമുഖം നോക്കി നില്‍ക്കുന്നതായാണ് ഫസ്റ്റ്‌ലുക്ക്. ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ഫസ്റ്റ്‌ലുക്കില്‍ നിന്നുള്ള സൂചന. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Related Topics

Share this story