Times Kerala

നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും മറ്റു ഫാന്‍ പേജുകളില്‍ നിന്നും എന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു..;സൈറ വസീം

 
നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും മറ്റു ഫാന്‍ പേജുകളില്‍ നിന്നും എന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു..;സൈറ വസീം

‘ദംഗല്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിൽ തന്റേതായ ഇടം നേടിയ നടിയാണ് സൈറ വസീം. തന്റെ വിശ്വാസങ്ങൾക്ക് എതിരാണ് അഭിനയ ജീവിതം എന്ന് ഫേസ്ബുക്കിൽ കഴിഞ്ഞ വർഷം സൈറ എഴുതി. അതിന് ശേഷം തന്റെ എല്ലാ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിച്ചിരുന്നു.

ഇപ്പോളിതാ പുതിയൊരു അഭ്യർത്ഥനയുമായി സൈറ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍റര്‍നെറ്റില്‍ നിന്നും തന്റെ ചിത്രങ്ങൾ നീക്കംചെയ്യുക എന്നത് അസാധ്യമാണെന്ന് അറിയാം. അതുകൊണ്ട് തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തികളുടെ പേഴ്സണൽ അക്കൗണ്ടുകളില്‍ നിന്നും, ഫാന്‍ പേജുകളില്‍ നിന്നും നീക്കം ചെയ്യുമോ എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് സൈറ.

തന്‍റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനുള്ള ശ്രമത്തിലാണെന്നും എല്ലാവരുടെയും സഹകരണം തനിക്ക് സഹായമാവുമെന്നും സൈറ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ്‌ സൈറ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

 

Related Topics

Share this story