Times Kerala

കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു

 
കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു

മലമ്പുഴ: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും ചെറുമകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം.വീടിനു മുമ്പിലെ കനാലിലാണ് വീണത്. വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന ലളിതകുമാരിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്. രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Topics

Share this story