Times Kerala

മാതാവി​െൻറ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്പതുമാസം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

 
മാതാവി​െൻറ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്പതുമാസം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

മുംബൈ: മാതാവിന്റെ മൃതദേഹത്തിനൊപ്പം 53കാരിയായ മകൾ കഴിഞ്ഞത്​ ഒമ്പതുമാസം. മുംബൈയിലെ ബാന്ദ്രയിലെ ചുയിം വില്ലേജിലാണ്​ സംഭവം. കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട്ടിൽ നിന്ന്​ 83കാരിയായ വൃദ്ധയുടെ ഒമ്പതു മാസത്തോളം പഴക്കമുള്ള മൃതദേഹം പൊലീസ്​ കണ്ടെത്തിയത്. മാതാവ്​ മരിച്ച വിവരം മകൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ഇവർ വീടിന്റെ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയൽവാസിയുടെ പരാതിയെ തുടർന്ന്​ പൊലീസ്​ വീട്ടിലെത്തിയപ്പോഴാണ്​ വൃദ്ധയുടെ മൃതദേഹം കണ്ടെത്തുന്നത്. 53 കാരിയായ മകൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് റിപ്പോർട്ട്.കുറച്ചുവർഷങ്ങൾക്കുമുമ്പ്​ ഇവരുടെ വളർത്തുനായ്​ ചത്തപ്പോഴും ആരോടും പറയാതെ സൂക്ഷിച്ചുവെക്കുകയായിരുന്നു.വൃദ്ധയുടെ മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക്​ മാറ്റി.

Related Topics

Share this story