Times Kerala

കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ട് ചെയ്യാം, ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും; പുതിയ തീരുമാനം ഇങ്ങനെ

 
കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ട് ചെയ്യാം, ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും; പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരനാടാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ അവസാന മണിക്കൂറില്‍ സുരക്ഷാകിറ്റ് ധരിച്ച്‌ വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് കാലത്തും സുരക്ഷ ഉറപ്പാക്കി വോട്ടിംഗ് നടത്താനുള്ള കമ്മീഷന്‍ ചരിത്രപരമായ ചുവടുവെപ്പ് കൂടിയാണിത്.

Related Topics

Share this story