Times Kerala

50 മരുന്നുകളുടെ പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത് ഇരട്ട റെക്കോർഡ്

 
50 മരുന്നുകളുടെ  പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത്  ഇരട്ട  റെക്കോർഡ്

ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ഏറെ സജീവമായ ഒന്നായിരുന്നു. ക്വറിന്റെനിൽ ഇരിക്കുന്നവർ ഉൾപ്പെടെ സമയം ചിലവഴിക്കാൻ ഉപയോഗശൂന്യമായ കുപ്പികളിൽ വിവിധ വർണങ്ങളിലുള്ള മനോഹരങ്ങളായ ചിത്രങ്ങൾ വിരിയിച്ചു. പലരുടെയും ഉള്ളിൽ ഉറങ്ങിക്കിടന്ന ഭാവനകൾ ഉണർന്നു. 50 മരുന്നുകളുടെ  പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത്  ഇരട്ട  റെക്കോർഡ്എന്നാൽ, കുപ്പിയിൽ ചിത്രങ്ങൾ വരച്ച തിരുവനന്തപുരത്തുകാരി ഇരട്ട റെക്കോർഡ് നേടിയത് രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന ഒന്നായി. തിരുവനന്തപുരം കടയ്ക്കാവൂർ സുജിയാണ് ഇരട്ട റെക്കോർഡ് നേട്ടത്തിന് ഉടമയായായത്. 50 മരുന്നുകളുടെ പേരും രാസഘടനയും ഉപയോഗവും അടക്കം ഒറ്റ കുപ്പിയിൽ വരച്ചാണ് ഈമിടുക്കി റെക്കോർഡ് സ്വന്തമാക്കിയത്.50 മരുന്നുകളുടെ  പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത്  ഇരട്ട  റെക്കോർഡ്

ലോക്ക്ഡൗൺ കാലത്ത് നേരം പോക്കിനായി തുടങ്ങിയതായിരുന്നു ബോട്ടിൽ ആർട്ട്.എന്നാൽ പിന്നീട് ഇത് ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിനും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിലേക്കും വഴിതെളിച്ചു.കടക്കാവൂർ സ്വദേശികളായ സുധീറിന്റെയും ബേബിയുടെയും മകളായ സുജി 50 മരുന്നുകളുടെ പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ വരച്ചുകാട്ടിയത് ഏവരിലും കൗതുകമുണർത്തി .50 മരുന്നുകളുടെ  പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത്  ഇരട്ട  റെക്കോർഡ്

ഹൈഡ്രാലാസിൻ,എനലപ്രിൽ,മീഥൈൽ ഡോപ,ഐസോനിയാസിഡ് എന്നിങ്ങനെ 50 മരുന്നുകളുടെ രാസഘടനയും ഉപയോഗവും കേവലം 2 മണിക്കൂർ കൊണ്ടാണ് സുജി കുപ്പിയിൽ വരച്ചത്. കുട്ടികാലം മുതൽ തന്നെ ചിത്രരചനയിൽ താല്പര്യം കാണിച്ചിരുന്നു എന്ന് സൂജിയുടെ മാതാപിതാക്കൾ പറയുന്നു. 50 മരുന്നുകളുടെ  പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ : സുജി സ്വന്തമാക്കിയത്  ഇരട്ട  റെക്കോർഡ്കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിലും പ്രഗത്ഭയാണ് സുജി. ചിത്രരചന പഠിച്ചിട്ടിലെങ്കിലും ബി ഫാം ബിരുദധാരിയായ സുജിക്ക് ഇന്നൊരു വരുമാന മാർഗം കുടിയാണ് ഈ ബോട്ടിൽ ആർട്ട്. art_soup2020 എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സുജിയുടെ വ്യത്യസ്ത ബോട്ടിൽ ഡിസൈനുകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നൂറിൽ ഏറെ കുപ്പികളിൽ സുജി തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. സുജി ചെയ്ത ബോട്ടിൽ ആർട്ടിനും കരകൗശല വസ്തുക്കൾക്കും ആവിശ്യക്കാർ ഏറെയാണ്.

Related Topics

Share this story