Times Kerala

വൃദ്ധ ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയത് മരുമകൾ; അറസ്റ്റ്

 
വൃദ്ധ ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയത് മരുമകൾ; അറസ്റ്റ്

ചെന്നൈ:വയോധികരായ ദമ്പതികളെയും മകനെയും വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിൽ ഒളിസങ്കേതത്തില്‍ നിന്നാണു ഒളിവിൽ കഴിയുന്നതിനിടെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മരുമകള്‍ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്നാട് പൊലീസ് പിടികൂടിയത്. ജീവനാംശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു ജയമാല ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചെന്നാണ് കേസ്. കഴിഞ്ഞ പതിനൊന്നിനാണ് ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ ദാലി ചന്ദ്,ഭാര്യ പുഷ്പ ബായ്, മകന്‍ ശീതള്‍ ചന്ദ് എന്നിവരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീതള്‍ ചന്ദിന്റെ ഭാര്യ പൂനെ സ്വദേശിനി ജയമാലയും വീട്ടുകാരുമാണു കൂട്ടകൊലയ്ക്കു പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജയമാലയുടെ സഹോദരനടക്കം മൂന്നുപേരെ പൊലീസ് പൂനെയില്‍ നിന്നു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകുയം ചെയ്തു. പൊലീസിനെ വെട്ടിച്ചു കടന്ന ജയമാല, സഹോദനും അഭിഭാഷകുമായ വികാസ്, ഇവരുടെ സഹായി എന്നിവരെ ആഗ്രയ്ക്ക് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണു പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി. ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍ നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ജയമാലയും സഹോദരങ്ങളും പൂനെയില്‍ നിന്ന് ചെന്നൈയിലെത്തിയ കാറും പിടിച്ചെടുത്തു.പ്രതികളെ നാളെ ചെന്നൈയിലെത്തിക്കും.

Related Topics

Share this story