Times Kerala

കിംസ്ഹെല്‍ത്തിന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അനുമതി

 
കിംസ്ഹെല്‍ത്തിന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അനുമതി

തിരുവനന്തപുരം: മികച്ച കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന ലോകോത്തര മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ കിംസ്ഹെല്‍ത്തിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ (റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമറെസ് ചെയ്ന്‍ റിയാക്ഷന്‍) പരിശോധന നടത്തുന്നതിന് അനുമതി ലഭിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റേയും (ഐസിഎംആര്‍), നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റേയും (എന്‍എബിഎല്‍), സംസ്ഥാന സര്‍ക്കാരിന്‍റേയും അനുമതിയാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചത്.

കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും കൊവിഡ് ബാധിതരുടെ പ്രഥമിക സമ്പര്‍ക്കത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന ഗുണം ചെയ്യും. രോഗികള്‍ക്ക് ശസ്ത്രക്രിയക്കു മുന്‍പായും ഈ പരിശോധന നടത്താറുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലെ വിശ്വസനീയവും പ്രാപ്യവുമായ സുപ്രധാന പരിശോധനയാണിതെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയെ കൊവിഡ് നിര്‍ണയത്തിനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായാണ് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ സെന്‍റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും കണക്കാക്കുന്നത്.

കൊവിഡിന്‍റെ ആരംഭം മുതല്‍ക്കേ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും രോഗികള്‍ക്ക് മികച്ച കൊവിഡ് ചികിത്സ ലഭ്യമാക്കുന്നതിനും കിംസ്ഹെല്‍ത്ത് അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷയ്ക്കും ഗുണമേന്‍മയ്ക്കും ഊന്നല്‍ നല്‍കി ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ അതിഥികള്‍ക്ക് ലഭ്യമാക്കുന്നതില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധനയ്ക്ക് മൂക്ക്, വായ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്രവത്തിനു പുറമേ കഫത്തില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നുമുളള സാമ്പിളുകള്‍ ഉപയോഗിക്കാനാകും. നിലവിലെ പരിശോധനാ രീതികളില്‍ ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ മാത്രമാണ് നൂറുശതമാനം കൃത്യമായ ഫലം ലഭിക്കുന്നത്. ആറുമതുല്‍ എട്ടു മണിക്കൂറിനുളളില്‍ പരിശോധനാ ഫലം ലഭിക്കും. കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പര്‍ക്കത്തലുള്ളവര്‍ ലക്ഷണങ്ങളില്ലെങ്കില്‍ പോലും 5-14 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനയ്ക്ക് വിധേയരാകണം.

ട്രൂനാറ്റ്, ജീന്‍എക്സ്പേര്‍ട്ട്, ആന്‍റിജെന്‍/കാര്‍ഡ് പരിശോധനകളും കിംസ്ഹെല്‍ത്തില്‍ ലഭ്യമാണ്. പരിശോധനകള്‍ക്ക് 04712941400 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Topics

Share this story