Times Kerala

വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ തപ്പിയെടുത്ത് മോഷണം; പ്രതി പിടിയിൽ

 
വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ തപ്പിയെടുത്ത് മോഷണം; പ്രതി പിടിയിൽ

തൃശൂർ: വീട്ടുകാര്‍ ഒളിപ്പിച്ച താക്കോല്‍ തപ്പിയെടുത്ത് വീടുകളിൽ മോഷണം നടത്തിവന്നിരുന്ന യുവാവ് തൃശൂരില്‍ അറസ്റ്റില്‍. ആളില്ലാത്ത വീടുകളുടെ താക്കോല്‍ ഉടമസ്ഥര്‍ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഇവകൈക്കലാക്കി മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. തൃശൂര്‍ പീച്ചി സ്വദേശി സന്തോഷാണ് പിടിയിലായത്. പകല്‍ സമയങ്ങളില്‍ പുറത്തു പോകുന്ന വീട്ടുകാരില്‍ പലരും താക്കോല്‍ മിക്കപ്പോഴും വീടിന്റെ പരിസരത്ത് തന്നെ വച്ചിട്ടാകും പോകുന്നത്. ഈ അവസരം മുതലാക്കിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. ബൈക്കില്‍ പകല്‍ സമയത്തു കറങ്ങി നടക്കുന്ന മോഷ്ടാവ് വീടുകളില്‍ ആളില്ലെന്ന് തോന്നിയാല്‍ അവിടെ ഇറങ്ങും. ചവിട്ടിയുടേയും ചെടിച്ചട്ടിയുടേയും അടിഭാഗം പരിശോധിക്കും. മിക്കയിടങ്ങളിലും താക്കോല്‍ കിട്ടും. ഈ താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ക്കയറി മോഷണം നടത്തും. മാടക്കത്തറ വെള്ളാനിക്കരയില്‍ വീട്ടില്‍ നിന്ന് ആറു പവന്റെ ആഭരണങ്ങളും തൊണ്ണൂറായിരം രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Topics

Share this story