Times Kerala

കിംഗ് ഖാൻ ഷാരൂഖിന്റെ വീട്ടിൽ അതിഥിയായി താമസിക്കാൻ സുവർണാവസരം.!

 
കിംഗ് ഖാൻ ഷാരൂഖിന്റെ വീട്ടിൽ അതിഥിയായി താമസിക്കാൻ സുവർണാവസരം.!

കിംഗ് ഖാൻ ഷാരൂഖിന്റെ ഡൽഹിയിലെ കുടുംബ വീട്ടിൽ അതിഥിയായി താമസിക്കാൻ സുവർണാവസരം. ഷാരൂഖ് ഖാ​ന്റെ ഭാര്യ ഗൗരി ഖാനാണ്​ ഭാഗ്യശാലികളായ ജോഡികൾക്ക്​ ഡൽഹിയിലെ വീട്ടിൽ ക്ഷണിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്​​.അമേരിക്ക ആസ്ഥാനമായുള്ള ട്രാവൽ റെൻറൽ കമ്പനിയായ എയർബിഎൻബിയുമായി സഹകരിച്ചാണ്​ ആരാധകർക്ക്​ താമസിക്കാൻ അവസരമൊരുക്കുന്നത്​.

ഗൗരി ഖാനിൽ നിന്നുള്ള വ്യക്തിഗത സ്വാഗത കുറിപ്പ്, നഗര​ യാ​ത്രക്കായി ആഡംബര കാർ, ഷാരൂഖ്​ ഖാ​ൻെറ സിനിമകൾ, ഖാൻ കുടുംബത്തി​ൻെറ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന രാത്രിഭക്ഷണം, വ്യക്തിഗത സ്മരണികകൾ എന്നിവയെല്ലാം ഇവർക്ക്​ ലഭിക്കും. എയർബിഎൻബി സംഘടിപ്പിക്കുന്ന ‘ഹോം വിത്ത്​ ഓപ്പൺ ആർമ്​സ്’​ എന്ന കാമ്പയിനി​ൻെറ ഭാഗമായാണ്​ ഈ ഓഫർ.

‘ഓപൺ ആർമ്​സ്​ വെൽകം’ എന്നതുകൊണ്ട്​ എന്താണ്​ നിങ്ങൾ അർത്ഥമാക്കുന്നതെന്ന്​ കാണിച്ച്​ ഒരു കുറിപ്പ്​ നവംബർ 30-നകം എയർബിഎൻബിക്ക്​ അയക്കണം ഗൗരി ഖാൻ അടക്കമുള്ള കമ്മിറ്റിയാണ്​ വിജയിയെ തിരഞ്ഞെടുക്കുക. ഡിസംബർ 15-ന്​ ഭാഗ്യജോടികളെ പ്രഖ്യാപിക്കും. 2021 ഫെബ്രുവരി 13-നാണ്​​ വീട്ടിൽ താമസിക്കാനാവുക.

Related Topics

Share this story