Times Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം 

 
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം 

 

 

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും  അതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

സ്ഥാനാര്‍ഥികളുടെ ദൈനംദിന കണക്കുകള്‍ പരിശോധിക്കുന്നതിനും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകളെ സംബന്ധിച്ച് അതാതിടങ്ങളില്‍ വച്ച് വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പരിശോധന നടത്തും.  ചെലവ്് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ളള കണക്കുകള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.

Related Topics

Share this story