Times Kerala

 സിഎജിക്കെതിരെ തിരിഞ്ഞു ധനമന്ത്രി തോമസ് ഐസക്

 
 സിഎജിക്കെതിരെ തിരിഞ്ഞു ധനമന്ത്രി തോമസ് ഐസക്

 

തിരുവനന്തപുരം ;കിഫ്ബി വിഷയത്തില്‍ സിഎജിക്കെതിരെ തിരിഞ്ഞു  ധനമന്ത്രി തോമസ് ഐസക്. ഈ വിഷയത്തിലും നിയമസഭയെ പരിചയാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ടിന്റെ നിയമ സാധുത പരിശോധിക്കുമെന്ന്  പറഞ്ഞ തോമസ് ഐസക്സം  സ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അസാധാരണ നീക്കമെന്നും  ആരോപിച്ചു. കിഫ്ബിയില്‍ പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രിക്കെതിരെ ചട്ടലംഘന വിവാദം ഉയരുമ്പോള്‍ വികസന നേട്ടം മുൻനിർത്തി  പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Related Topics

Share this story