Times Kerala

പുണ്യം പൂങ്കാവനം – അവനവനിലൂന്നിയ ദൈവവും പ്രകൃതിയും , വരും തലമുറക്കായി കരുതി വയ്ക്കുകകൂടിയാണെന്ന ബോധത്തോടെ പത്താം വർഷത്തിലേക്ക്

 
പുണ്യം പൂങ്കാവനം – അവനവനിലൂന്നിയ ദൈവവും പ്രകൃതിയും , വരും തലമുറക്കായി കരുതി വയ്ക്കുകകൂടിയാണെന്ന ബോധത്തോടെ പത്താം വർഷത്തിലേക്ക്

ആത്മീയത അന്യന്റെ നിലനിൽപ്പിനു തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെ ശബരിമല ശ്രീ ശാസ്താ അയ്യപ്പ ഭക്തർ പാലിച്ചു പോരേണ്ടുന്ന മര്യാദകളും മറ്റ് ക്ഷേത്ര പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളും മേല്നോട്ടത്തിലെടുക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുന്നതിനും വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് ” പുണ്യം പൂങ്കാവനം “. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളായ പോലീസ് , ദേവസ്വം , ആരോഗ്യം, അഗ്നി ശമന സേന , വനം എന്ന്നിവയും ഒപ്പം സന്നദ്ധ സംഘടനകളായ അയ്യപ്പ സേവാ സംഘം , അയ്യപ്പ സേവാ സമാജ൦ മുതലായവർക്കൊപ്പം അയ്യപ്പ ഭക്തർ കൂടി ചേരുന്ന കൂട്ടായ്മയാണിത് . കഴിഞ്ഞ ഒൻപത് വര്ഷങ്ങളായി ശബരിമലയുടെ പരിപാവനത കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ പദ്ധതി ഏർപ്പെട്ടു വരുന്നു . P വിജയൻ IPS , ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ . അയ്യപ്പന്മാരുടെ സുരക്ഷക്കുമാത്രമല്ല ഇനി വരും കാലത്തേക്ക് എത്തിച്ചേരാനുള്ള അയ്യപ്പന്മാർക്കു കൂടി വേണ്ടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും കാത്ത് വയ്ക്കുകയാണ് പുണ്യം പൂങ്കാവനം പദ്ധതി . കഴിഞ്ഞ പത്ത് വർഷമായി സ്വയമർപ്പിച്ച പോലിസിസുകാരുടെയും മറ്റും പ്രവർത്തനഫലമാണ് ശബരിമലയിൽ പ്പോളും ബാക്കിയായിരിക്കക്കുന്ന പ്രകൃതിയും ഭക്തികേന്ദ്രങ്ങളും

അയ്യപ്പ തീർത്ഥാടനം പാപത്തിലേക്കോ പാപ മോക്ഷത്തിലേക്കോ എന്ന ചോദ്യത്തിൽ നിന്നാണ് അനുകരണീയമല്ലാത്ത നിരവധി പ്രവർത്തനങ്ങളിൽ അയ്യപ്പ ഭക്തർ ഏർപ്പെടുന്നു എന്ന് തിരിയിച്ചറിയുകയും ക്ഷേത്രമുൾപ്പെടുന്ന വനത്തിനും വനവാസികളായ മറ്റ് ജന്തു ജാലങ്ങൾക്കും സഹഭക്തന്മാർക്കും ബുദ്ധിമുട്ടും ജീവഹാനിയും വരെ സംഭവിക്കാവുന്ന തരത്തിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയപ്പെടുന്നു എന്നും പമ്പാ നദി മലിനമാക്കപ്പെടുന്നു എന്നും, തിക്കും തിരക്കും അയ്യപ്പന്മാർക്ക് പരിക്കേൽപ്പിക്കുകയും ചെയ്യുന്നു എന്നതും ഉൾപ്പെടുന്ന നിരവധിയായ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന കണ്ടെത്തലിൽ എത്തി ചേരുന്നത് . ഭക്തികേന്ദ്രം ഒരിക്കലും മനുഷ്യനും മറ്റു ജന്തു ജാലങ്ങൾക്കും മരണകേന്ദ്രമാകാൻ പാടില്ല. പാപ മോക്ഷമാണ് ഭക്തിയുടെയും ശബരിമല സന്ദര്ശനത്തിന്റെയും ലക്‌ഷ്യം അതൊരിക്കലും മാറിപ്പോകാൻ പാടില്ല . പുണ്യം പൂങ്കാവനം പദ്ധതി പറയുന്നു .

ആരാധിക്കുന്ന ദൈവവും ഭക്തനും അയ്യപ്പൻ എന്ന ഒരേ പേരിൽ അറിയപ്പെടുന്ന സന്നിധാനത്ത് , പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് വിശ്വസിച്ചു പോരുന്നിടത്തു ഒട്ടും അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് ഭക്തർ വിട്ട് നിൽക്കണമെന്ന് പദ്ധതി ആവശ്യപ്പെടുന്നു ,. അല്ലാത്ത പക്ഷം ശബരിമല എന്ന പൂങ്കാവനം എന്നന്നേക്കുമായി നഷ്ടമായേക്കാമെന്നും പദ്ധതി കണ്ടെത്തുന്നു. കോവിഡ് പൂർവ കാലത്ത് ഏകദേശം ഒരുവർഷം ശരാശരി 150 ലക്ഷം ഭക്തർ സന്നിധാനത്തു എത്തിച്ചേർന്നിരുന്നു എന്നാണ് കണക്ക് . ഇവർ ഉപേക്ഷിക്കുന്ന മാലിന്യം ഊഹിക്കാവുന്നതിലും അപ്പുറമാണ്. അവിടെയാണ് പുണ്യം പൂങ്കാവനം പദ്ധതി പ്രാധാന്യം അർഹിക്കുന്നത്. ശബരിമല മേൽശാന്തിയും തന്ത്രിയും മാത്രമല്ല , ജഡ്ജിമാർ രാഷ്ട്രീയ നേതാക്കൾ ,, സിനിമ താരങ്ങൾ , മാധ്യമ പ്രവർത്തകർ, മറ്റ് പൗര പ്രവർത്തകർ ,, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിവിധ ഘട്ടങ്ങളിലായി പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു വരുന്നു.

കേരളം ഹൈക്കോടതിയുടെ പ്രത്യേക പരാമർശം ഏറ്റുവാങ്ങിയ പദ്ധതിയെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി “മൻ കി ബാത്ത്” പരിപാടിയിലൂടെ പേരെടുത്തു പ്രശംസിക്കുകയുണ്ടായി . കേന്ദ്ര സർക്കാർ പുണ്യം പൂങ്കാവനം പദ്ധതിയെ ” സ്വച്ഛ്‌ ഭാരത് അഭിയാനിലെ ഒരു മാതൃക പദ്ധതിയായി കണക്കാക്കുകയും ചെയ്യുന്നു.പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരാതിരിക്കുക , തീർത്ഥാടനത്തിനിടയിൽ ഉണ്ടാകുന്ന മാലിന്യം വനത്തിൽ ഉപേക്ഷിക്കാതെ ഒപ്പം കൊണ്ട് പോയി സംസ്കരിക്കുക , ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ കുറഞ്ഞത് ഒരുമണിക്കൂർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക , പമ്പ നദിയെ സംരക്ഷിക്കുക , പമ്പയിൽ സോപ്പോ എണ്ണയോ ഉപയോഗിച്ച് കുളിക്കരുത്, പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത് , തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തരുത് , ടോയ്‍ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കുക അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കരുത് തുടങ്ങിയവ അയ്യപ്പന്മാരിലേക്ക് പുണ്യം പൂങ്കാവനം പദ്ധതിയുടെ സ്ഥാപനലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു .

ഓരോ യാത്രകളും പാപത്തിലേക്കുള്ള യാത്രകളാകാതെ പുണ്യത്തിലേക്കുള്ള യാത്രകളാകട്ടെ എന്നും പ്രകൃതിയെ അറിയലാണ് , അറിഞ്ഞ് കൊണ്ട് സംരക്ഷിക്കലാണ് ഈശ്വരസേവ, ഓരോ അയ്യപ്പനും അതിനു കഴിയട്ടെ എന്നും പുണ്യം പൂങ്കാവനം പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ ശ്രീ പി വിജയൻ IPS ആശംസിക്കുന്നു .

Related Topics

Share this story